ആളുകളുടെ സഹതാപം കിട്ടാന്‍ കണ്ണീര്‍ കഥകള്‍ മെനഞ്ഞ് യാചന; പ്രവാസികൾ ഉൾപ്പെടെ 159 പേര്‍ പിടിയില്‍

0
1424

അബുദാബി: അബുദാബിയില്‍ ഭിക്ഷാടനം നടത്തിയ 159 പേര്‍ പിടിയില്‍. ഈ വര്‍ഷം നവംബര്‍ ആറു മുതല്‍ ഡിസംബര്‍ 12 വരെ എമിറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് യാചകര്‍ പിടിയിലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആളുകളെ സഹതാപം പിടിച്ചുപറ്റാനായി കഥകള്‍ മെനഞ്ഞ് ഇവരെ വിശ്വസിപ്പിക്കുകയുമാണ് യാചകര്‍ ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കടകളുടെയും പള്ളികളുടെയും ഉള്‍പ്പെടെ ജനാലകളിലും വാതിലുകളിലും പതിപ്പിക്കുന്ന ഇത്തരം കഥകള്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിനുകള്‍ നടത്താറുണ്ട്. തെരുവുകളിലെ ഭിക്ഷാടനം കുറയ്ക്കുന്നതില്‍ പൊലീസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. സഹായം ആവശ്യമുള്ളവര്‍ക്ക് ഇവ എത്തിക്കുന്നതിനായി ഔദ്യോഗിക സംവിധാനങ്ങളും സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 999 എന്ന നമ്പരില്‍ വിളിച്ച് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക