ഹൂസ്റ്റണ്‍: ഇന്ത്യൻ വംശജയായ സംരംഭക അമേരിക്കയില്‍ തീപിടിത്തത്തിൽ മരിച്ചു. താനിയ ബത്തിജ (32) എന്ന യുവതിയാണ് മാതാപിതാക്കളുടെ കണ്‍മുന്നില്‍ അപകടത്തില്‍ മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണാന്ത്യം. ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടം നടന്ന ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. ഹൂസ്റ്റണിലെ കാൾസ് സ്‌ട്രെയിറ്റ് പാത്തിൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നത്. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജയാണ് അപകടം ആദ്യം കാണുന്നത്. 14 നു പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോഴാണ് ഗോവിന്ദ് മകളുടെ കോട്ടേജിൽനിന്നു തീ ഉയരുന്നത് കണ്ടത്.
പരിഭ്രാന്തനായ ഗോവിന്ദ് ബത്തിജ ഉടൻ തന്നെ ഭാര്യയെ വിളിച്ചുണർത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ പൊലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചെങ്കിലും തനിയ മരണപ്പെട്ടിരുന്നു. തീപിടത്തിൽ ദുരൂഹതയില്ലെന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷം സഫോക്ക് കൗണ്ടി പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ താനിയയുടെ വളർത്തുനായയും പൊള്ളലേറ്റു ചത്തിരുന്നു.
അക്കൗണ്ടിങ്ങിലും ഫിനാൻസിലും എംബിഎ പൂർത്തിയക്കിയ താനിയ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ബിസിനസില്‍ തല്‍പ്പരയായ താനിയ അടുത്തിടെയാണ് ബെൽപോർട്ടിൽ ഡോനട്ട്സ് ഔട്ട്ലറ്റ് തുറന്നത്. ബ്ലൂ പോയിന്റിൽ മറ്റൊരു ഔട്ട്ലറ്റും താനിയക്ക് സ്വന്തമായുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും താനിയ സജീവമായി പങ്കെടുത്തിരുന്നു. പോസ്റ്റുമോര്‍ത്തിന് ശേഷം താനിയയുടെ സംസ്കാരം ഇന്നലെ നടന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക