ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ ഗോൾ സഊദി താരം സലീം അൽ ദോസരിയുടെത്; ഫിഫ

0
3562

ദോഹ: ലോകകപ്പിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ ഗോളായി സഊദി താരം സാലിം അൽ ദോസരിയുടേത്. അർജന്റീനക്കെതിരെ നേടിയ സാലിമിന്റെ ഗോളാണ് ഈ വർഷത്തെ ലോകകപ്പിലെ മനോഹരമായ മൂന്നാമത്തെ ഗോളായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻസ് തിരഞ്ഞെടുത്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2022 ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ലുസൈൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സഊദി ദേശീയ ടീം അർജന്റീനയെ പരാജയപ്പെടുത്തിയിരുന്നത്. ചരിത്രത്തിലെ തന്നെ ഏറെ ശ്രദ്ധേയമായ ജയം ആയിരുന്നു ഇത്.

പത്താം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ അർജന്റീനയുടെ ലയണൽ മെസ്സി അർജന്റീനിയൻ ടീമിനായി ഒരു നേരത്തെ ഗോളുമായി മുന്നേറിയിരുന്നു. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ, 49-ാം മിനിറ്റിൽ അൽ അഖ്ദറിനായി സാലിഹ് അൽ ഷഹ്‌രി സമനില ഗോൾ നേടി. പിന്നീട്, വെറും നാല് മിനിറ്റുകൾക്ക് ശേഷം സാലിം അൽ ദോസരി സഊദി അറേബ്യയുടെ രണ്ടാം ഗോൾ നേടുകയും മത്സരത്തിൽ സഊദി അറേബ്യ ചരിത്ര ജയം നേടുകയുമായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക