ജിദ്ദ എസ് ഐ സി കലണ്ടർ 2023 പ്രകാശനം ചെയ്തു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഹിബ ഏഷ്യ ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ പുറത്തിറക്കിയ 2023 വർഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ജിദ്ദ ഹറാസാത്തിലെ അല്‍ഖിമ്മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദാറുസ്സലാം ഡ്യൂ ഡ്രോപ്‌സ് കലാ – സാഹിത്യ മത്സര വേദിയില്‍ വെച്ചാണ് പ്രകാശന കർമം നടന്നത്.

സമസ്ത ഇസ് ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ എസ് ഐ സി മക്ക പ്രൊവിൻസ് പ്രസിഡന്റ്‌ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ക്ക് നൽകിയാണ് കലണ്ടര്‍ പ്രകാശനം നിര്‍വഹിച്ചത്. പരിപാടിയില്‍ എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, ട്രഷറർ മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, മുസ്തഫ ഫൈസി ചേറൂര്‍, മുജീബ് റഹ് മാനി മൊറയൂർ, ഉസ്മാന്‍ എടത്തില്‍, അന്‍വര്‍ ഫൈസി, സൈനുദ്ദീന്‍ ഫൈസി പൊന്‍മള, എന്‍. എം ജമാലുദ്ദീന്‍ പേരാമ്പ്ര, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര എന്നിവര്‍ സംബന്ധിച്ചു.