ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

0
1472

മസ്കത്ത്‌: വയനാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പുഴമുടി പുതുശ്ശേരിക്കുന്ന അബ്ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണു മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മരണം. 20 വര്‍ഷമായി മത്രയിലെ ഡ്രീം ലാന്റ് ഇന്റര്‍നാഷനല്‍ കമ്പനിയില്‍ ചീഫ് ഫൈനാന്‍സ് ഓഫിസറായിരുന്നു.

പിതാവ്: സൈതലവി. മാതാവ്: നഫീസ. ഭാര്യ: നുഫൈസ. മക്കള്‍: ഫാത്തിമ ഫര്‍സാന (16), ഹംന ഫരീന (13), ഇഹ്‌സാന്‍ ഇബ്രാഹിം (8), എട്ട് മാസം പ്രായമായ ഫിദ ഫര്‍സിയ. കുടുംബം മസ്‌കത്തിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.