റിയാദിൽ പെൺകുട്ടി മുങ്ങി മരിച്ചു

0
2809

റിയാദ്: സഊദി തലസ്ഥാന നഗരമായ റിയാദിലെ വാദി ഹനീഫയിലെ അരുവിയിൽ പെൺകുട്ടി മുങ്ങിമരിച്ചതായി റിയാദ് സിവിൽ ഡിഫൻസ് വ്യാഴാഴ്ച അറിയിച്ചു. സിവിൽ ഡിഫൻസ് റെസ്‌ക്യൂ ടീം അംഗങ്ങളാണ് പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

കുട്ടികളെ നിരീക്ഷിക്കണമെന്നും വിനോദത്തിനായി കൊണ്ടുപോകുമ്പോൾ ജലാശയങ്ങളിലേക്ക് അവരെ സമീപിക്കാൻ അനുവദിക്കരുതെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തോടുകൾ മുറിച്ചുകടക്കരുതെന്നും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും മുന്നറിയിപ്പ് നൽകി.