ദോഹ: ഖത്തറിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം ഉമ്മത്തൂർ സ്വദേശി പീറ്റക്കണ്ടി യൂസഫ് (63) ആണ് മരിച്ചത്.
നേരത്തെ ഖത്തർ മുനിസിപ്പാലിറ്റിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം നിലവിൽ ടൈപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി
സ്ഥലത്തുവെച്ചാണ് മരണപ്പെട്ടത്. ഭാര്യ – മർയം. മക്കൾ – ഹന, സന, അനസ്.