പാസ്പോർട്ട് മറന്നു, സഊദിയിൽ ഇറങ്ങാൻ കഴിയാതെ മലയാളി യുവതി

0
7905

റിയാദ്: പാസ്പോർട്ട് മറന്നു വെച്ചു സഊദിയിൽ ഇറങ്ങാൻ കഴിയാതെ മലയാളി യുവതി വിമാനത്താവളത്തിൽ. കോഴിക്കോട്ട് നിന്ന് റിയാദിലേക്കുള്ള ഐ.എക്‌സ് 321 നമ്പർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദ് തന്റെ പാസ്‌പോർട്ട് വിമാനത്തിനകത്ത് മറന്നുവെച്ച വിവരം റിയാദ് എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് അറിയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വ രാത്രി 11. 18 നാണ് വിമാനം ലാൻഡ് ചെയ്തത്. പാസ്‌പോർട്ട് വെച്ച ബാഗ് എടുക്കാൻ മറന്ന യാത്രക്കാരി ഉടനെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ പറഞ്ഞത് തെരച്ചിൽ നടത്തിയപ്പോൾ വിമാനത്തിനകത്തെ സീറ്റുകളിലൊന്നും പാസ്‌പോർട്ട് കണ്ടെത്താനായില്ലെന്നാണ്.

അതിനിടെ, വിശദമായ പരിശോധന നടത്തുംമുമ്പേ കോഴിക്കോട്ടേക്കുള്ള യാത്രക്കാരെയും വഹിച്ച് വിമാനം തിരിച്ചുപറക്കുകയും ചെയ്തു.
എമിഗ്രേഷൻ കൗണ്ടറിൽ നിന്നു പുറത്തിറങ്ങാനാവാതെ ഇപ്പോഴും എയർപോർട്ടിൽ തനിച്ച് കാത്തിരിക്കുകയാണ് സക്കീന.

വിവരമറിഞ്ഞ് നാട്ടിലുള്ള മകൻ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും എയർപോർട്ട് മേധാവിയേയും ചെന്നുകണ്ട് പരാതിപ്പെട്ടതിനെത്തുടർന്ന് വിമാനത്തിനകത്ത് വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ സക്കീനയുടെ പാസ്‌പോർട്ട് കിട്ടിയതായി അറിഞ്ഞു. ഈ വിമാനം ഇനി ഇന്ന് അർധരാത്രി റിയാദിലെത്തുകയും പാസ്‌പോർട്ട് സക്കീനയ്ക്ക് കൈമാറുകയും ചെയ്യുന്നത് വരെ അവർ കാത്തിരിക്കേണ്ടതായി വരും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക