ചൈനീസ് പ്രസിഡന്റ് ഇന്ന് സഊദിയിൽ; റിയാദ് സാക്ഷിയാകുന്നത് മൂന്ന് സഊദി, ഗൾഫ്, അറബ് ഉച്ചകോടികൾക്ക്

ഗൾഫിലെയും അറബ് രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാർ റിയാദിലെത്തും, സഊദിയുമായി 110 ശതകോടി റിയാലിന്റെ 20-ലധികം കരാറുകളിൽ ഒപ്പുവെക്കും

0
1071

റിയാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ സഊദി സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഡിസംബർ 9 വരെ നീളുന്ന സന്ദർശനത്തിൽ വിവിധ സഊദി, ഗൾഫ്, അറബ് ഉച്ചകോടികളിൽ പങ്കെടുക്കും. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ക്ഷണപ്രകാരമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സഊദിയിൽ എത്തുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും സഊദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും വിശിഷ്ടമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ഏകീകരണമായാണ് സന്ദർശനം. സന്ദർശന വേളയിൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ സൽമാൻ രാജാവിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സഊദി-ചൈനീസ് ഉച്ചകോടി നടക്കും.

കൂടാതെ, ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെയും അറബ് നേതാക്കളുടെയും സാന്നിധ്യത്തിൽ സഹകരണത്തിനും വികസനത്തിനുമായി റിയാദ്-ഗൾഫ്-ചൈനീസ് ഉച്ചകോടി, റിയാദ്-ചൈനീസ്-അറബ് ഉച്ചകോടി, എന്നിവയും അരങ്ങേറും. ഗൾഫിലെയും അറബ് രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാർ ഉച്ചകോടികളിൽ പങ്കെടുക്കും. ഉച്ചകോടികളിൽ എല്ലാ മേഖലകളിലും സംയുക്ത ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും സാമ്പത്തിക, വികസന സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയാകും.

ഉച്ചകോടിയിൽ 30-ലധികം രാജ്യങ്ങളുടെ നേതാക്കളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സാന്നിധ്യമുണ്ടാകും സഊദി-ചൈനീസ് ഉച്ചകോടിയുടെ ഭാഗമായി 110 ശതകോടി റിയാലിന്റെ 20-ലധികം കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക