കൂലിക്കഫീലുമാർക്ക് കീഴിലുള്ളവർക്ക് വീണ്ടും മുന്നറിയിപ്പ്; തൊഴിലാളിക്കും ഉടമക്കും തടവും പിഴയും നാട് കടത്തലും ശിക്ഷ

0
3019

റിയാദ്: രാജ്യത്ത് നിയമാനുസൃതമല്ലാതെ വിദേശികളെ ജോലിക്കെടുക്കുന്നതും, മറ്റ് സ്ഥാപനങ്ങളിലോ വ്യക്തികൾക്ക് കീഴിലോ ജോലിചെയ്യാൻ സൗകര്യം ചെയ്ത് കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന് ജവാസാത് വിഭാഗം ആവർത്തിച്ചു വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂലിക്കഫീൽ സംവിധാനം വഴിയോ മറ്റോ വിദേശികൾക്ക് സ്വന്തം നിലക്ക് ജോലി ചെയ്യാൻ സൗകര്യം ചെയ്ത് കൊടുക്കുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ വരെ പിഴചുമത്തും. കൂടാതെ അഞ്ച് വർഷത്തേക്ക് സ്ഥാപനത്തിലേക്കുള്ള എല്ലാ റിക്രൂട്ട്മെൻ്റുകൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്യും. മാത്രവുമല്ല സ്ഥാപന മേധാവിക്ക് ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. സ്ഥാപന മേധാവി വിദേശിയാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തുമെന്ന് നേരത്തെ പൊതുസുരക്ഷാ വിഭാഗം ഓർമിപ്പിച്ചിരുന്നു.

താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിങ്ങിനെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതു സുരക്ഷാവിഭാഗത്തെ അറിയക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നേരത്തെയും സമാനമായ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരുന്നു. ഓരോ ആഴ്ചയും പതിനായരത്തിലധികം നിയമ ലംഘകരെയാണ് സഊദിയിൽ അറസ്റ്റ് ചെയ്യുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക