‘അണി ചേരാം സമസ്ത സരണിയിൽ’; സമസ്ത ഇസ്‌ലാമിക് സെന്റർ മെമ്പർഷിപ്പ് കാംപയിന് തുടക്കമായി

0
745

റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സഊദി പ്രവാസി സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി മെമ്പർഷിപ്പ് കാംപയിന് തുടക്കമായി. ഡിസംബർ ഒന്ന് മുതൽ 2023 ജനുവരി 31 വരെയുള്ള രണ്ട് മാസ മെമ്പർഷിപ്പ് കാംപയിന് ശേഷം വിവിധ ഏരിയ, സെൻട്രൽ, പ്രവിശ്യ, നാഷണൽ തല പുതിയ കമ്മിറ്റികൾ നിലവിൽ വരും. മദീനയിൽ നടന്ന മദീന മീറ്റിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളാണ് ദ്വൈമാസ മെമ്പർഷിപ്പ് കാംപയിൻ പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മെമ്പർഷിപ്പ് കാംപയിൻ സഊദി നാഷണൽ തല ഉദ്ഘാടനം ബുറൈദയിൽ നടന്നു. എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്‌മാൻ ജമലുല്ലൈലി തങ്ങൾ സഊദി നാഷണൽ തല ഉദ്ഘാടനം നിർവ്വഹിച്ചു. ബശീർ ഫൈസി അധ്യക്ഷനായി. എഞ്ചിനീയർ ബശീർ ഹാജി പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ദഅവ വിംഗ് ചെയർമാൻ റഷീദ് ദാരിമി സ്വാഗതവും ബുറൈദ സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി ഡോ:ഹസീബ് നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക