അൽബാഹ – തായിഫ് റോഡിൽ കാർ മറിഞ്ഞ് ഏഴ് യാത്രക്കാർക്ക് പരിക്ക്

0
1184

റിയാദ്: സഊദിയിലെ അൽബാഹ – തായിഫ് റോഡിൽ കാർ മറിഞ്ഞ് ഏഴ് വനിതാ യാത്രക്കാർക്ക് പരിക്ക്.

അൽബാഹ – തായിഫ് റോഡിൽ ഫഹ്സ് അൽ ദൗരിക്ക് മുന്നിൽ കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.

സഊദി റെഡ് ക്രസന്റിനു കീഴിലുള്ള നാലു ആംബുലൻസ് സംഘങ്ങൾ
സ്ഥലത്തെത്തി. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം പരിക്കേറ്റവരെ അൽബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി. പരിക്കേറ്റവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.