ഹുറൂബായ ഹൗസ് ഡ്രൈവര്‍മാര്‍ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനാവില്ല: ജവാസാത്ത്

0
1840

റിയാദ്: ഹുറൂബായ (ഒളിച്ചോടി)  ഹൗസ് ഡ്രൈവര്‍മാര്‍ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനാവില്ലെന്ന് സഊദി ജവാസാത്ത് വ്യക്തമാക്കി. ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം “അബ്ഷിർ” വഴി നടത്തുന്നതിനുള്ള വ്യവസ്ഥകളിലാണ് ജവാസാത് ഇക്കാര്യം വ്യക്തത നൽകിയത്. ഇക്കാര്യം ഇന്നലെ മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്പോണ്‍സര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാര്‍ സിസ്റ്റത്തില്‍ ആപ്‌സെന്റ് ഫ്രം വര്‍ക്ക് എന്ന സ്റ്റാറ്റസിലുള്ള ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കില്ലെന്ന് ജവാസാത്ത് അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഒരു ഗാർഹിക തൊഴിലാളിക്ക് 4 തവണ മാത്രമാണ് സ്പോൺസർഷിപ്പ് മാറാൻ സാധിക്കുക. ഇഖാമയില്‍ 15 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടായിരിക്കുകയും വേണം. സേവന ഫീസ് അടയ്ക്കുകയും വേണം. നിലവിലെ തൊഴിലുടമ “അബ്ഷിർ” പ്ലാറ്റ്‌ഫോം വഴി ഗാർഹിക തൊഴിലാളിയുടെ സേവനങ്ങൾ ഒഴിവാക്കിയിരിക്കണം. പുതിയ തൊഴിലുടമയുടെയും വീട്ടുജോലിക്കാരന്റെയും പേരിൽ ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടാകാൻ പാടില്ല, തൊഴിലാളി “ജോലിയിൽ നിന്ന് വിട്ടുനിൽക്കുക” എന്ന സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കാനും പാടില്ല എന്നിവയും നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു.

പുതിയ സ്പോൺസർ നൽകുന്ന റിക്വസ്റ്റ് ഏഴു ദിവസത്തിനുള്ളില്‍ തൊഴിലാളി സ്വന്തം അബ്ശിര്‍ വഴി അതിന് അംഗീകാരം നല്‍കണം. ശേഷം പുതിയ സ്‌പോണ്‍സര്‍ അംഗീകാരം നല്‍കുന്നതോടെയാണ് സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ണമാകുക. അതേസമയം തൊഴില്‍ വിസയിലുള്ള ഹുറൂബായവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് സാമൂഹിക വികസന മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.

അതേസമയം, ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധമായ മറ്റു പല വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ, പലതും വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. ഇതിനിടെയാണ് ജവാസാത് ഇക്കാര്യം വ്യക്തമാക്കിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം “അബ്ഷിർ” വഴി; വ്യവസ്ഥകൾ ജവാസാത് പുറത്ത് വിട്ടു