ജിദ്ദ: രണ്ടാമത് റെഡ്‌സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഡിസംബർ ഒന്നിന് ജിദ്ദ കോർണീഷിൽ തുടക്കമാകും.
ദിൽവാലെ ദുൽഹനിയാ ലേജായേങ്കേയാണ് ഉദ്ഘാടന ചിത്രം. ഈ ക്ലാസിക് ഫിലിം വ്യാഴാഴ്ച രാത്രി 8.30 നാണ് പ്രദർശിപ്പിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എം.ബി.സിയും വോക്‌സ് സിനിമാസും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പ്രമുഖ ഇന്ത്യൻ ചലച്ചിത്ര താരം ഷാരൂഖ് ഖാനെ ആദരിക്കുകയും ചെയ്യും. ഡിസംബർ 10 നാണ് ഫെസ്റ്റിവൽ സമാപിക്കുക.
1995 ലെ ക്ലാസിക് ഫിലിം ഓർമകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നതായിരിക്കും ഉദ്ഘാടന ചിത്രമെന്ന് സംഘാടകർ പറയുന്നു. ഷാരൂഖ് ഖാനും കജോളുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.
ഡിസംബർ രണ്ടിന് ഒമ്പത് മണിക്ക് ബ്രിട്ടീഷ് ഫിലിം ബെൻഡ് ഇറ്റ് ലൈക് ബെക്കാം, നാലിന് ഈജിപ്ഷ്യൻ ഡയറക്ടർ ഹസൻ ഇമാം സംവിധാനം ചെയ്ത ഖല്ലീ ബാല മിൻ സോസോ, ആറിന് അലി റിദായുടെ ഗ്രാം ഫിൽ കർനക്, എട്ടിന് മുസ്തഫ അൽഅഖാദിന്റെ അസദുസ്സഹ്‌റാ, പത്തിന് സാറ മാൽഡോറോയുടെ സാംബാസാഞ്ച എന്നിവയാണ് പ്രദർശിപ്പിക്കുന്ന പ്രധാന സിനിമകൾ.
‘സിനിമയാണ് എല്ലാം’ എന്ന ശീർഷകത്തിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ സഊദി അറേബ്യയിലെയും അറബ് ലോകത്തെയും ഏറ്റവും നല്ല സിനിമകളും തെരഞ്ഞെടുത്ത രാജ്യാന്തര സിനിമകളും അടക്കം 61 രാജ്യങ്ങളിലെ 41 ഭാഷകളിലുള്ള 131 സിനിമകൾ പ്രദർശിക്കുമെന്ന് സംഘാടകർ പറഞ്ഞു. 34 അന്താരാഷ്ട്ര സിനിമകൾ, 17 അറബിക് സിനിമകൾ, 47 മധ്യപൗരസ്ത്യ, വടക്കേ ആഫ്രിക്കൻ സിനിമകൾ എന്നിവക്ക് മേള ആതിഥ്യമരുളും. രാജ്യാന്തര തലത്തിലെ പ്രമുഖ നടീനടന്മാർ മേളക്ക് എത്തുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക