ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു

0
4099

ജിദ്ദ: നാട്ടിലേക്ക് പുറപ്പെട്ട മലയാളി എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ജിദ്ദയിൽ നിന്ന് നിന്നു പുറപ്പെട്ട കായംകുളം ഐക്യ ജംഗ്ഷൻ തെക്ക് ചൗക്കയിൽ ഇസ്മയിൽ കുട്ടിയാണ് മുബൈ വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിലെ ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മുംബൈ എയർപോർട്ടിൽ വെച്ചാണ് മരണം. ജിദ്ദയിൽ ഷാറാ ഹിറയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ശനിയാഴ്ച നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇൻഡിഗോയുടെ ജിദ്ദ -മുബൈ – കൊച്ചി വിമാനത്തിലായിരുന്നു യാത്ര. വിമാനത്തിൽ വെച്ച് അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഇവിടെ ഇറക്കുകയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തത്.

ഇതിനിടയിൽ വിമാനത്താവളത്തിൽ നിന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക