നിര്‍ണായക മത്സരത്തിന് മുന്‍പ് സഊദിക്ക് തിരിച്ചടി, നായകന്‍ പുറത്ത്

0
6290

അല്‍ റയാന്‍: 2022 ലോകകപ്പില്‍ നിര്‍ണായക മത്സരത്തിനിറങ്ങാനൊരുങ്ങുന്ന സഊദി അറേബ്യയ്ക്ക് തിരിച്ചടി. നായകന്‍ സല്‍മാന്‍ അല്‍ ഫറജ് ടീമില്‍ നിന്ന് പുറത്തായി. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യ ഗ്രൂപ്പ് സിയിലെ അടുത്ത മത്സരത്തില്‍ മെക്‌സിക്കോയെയാണ് നേരിടുന്നത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ടീമിന് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാം. എന്നാല്‍ മത്സരത്തിന് മുന്നോടിയായി നായകന്‍ ടീമില്‍ നിന്ന് പുറത്തായത് സഊദിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

അര്‍ജന്റീനയ്‌ക്കെതിരായ ഗ്രൂപ്പിലെ ആദ്യ മത്സരത്തിനിടെയാണ് സല്‍മാന് പരിക്കേറ്റത്. മത്സരത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ സല്‍മാനെ സ്‌ട്രെക്ച്ചറിലാണ് ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് സല്‍മാന് ലോകകപ്പിലെ ഇനിയുള്ള എല്ലാ മത്സരങ്ങളും നഷ്ടമാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക