സഊദിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒമ്പത് പേർ മരിച്ചു

0
2954

റിയാദ്: സഊദിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒമ്പത് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാദി ദവാസിറിലാണ് ദാരുണമായ അപകടം നടന്നത്. വാദി ദവാസിര്‍ – അല്‍ റെയ്ന്‍ റോഡില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാറുകള്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. തീപിടുത്തം ഉണ്ടായതാണ് മരണ സംഖ്യ കൂടാൻ കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.

വാദി ദവാസിര്‍ – അല്‍ റെയ്ന്‍ റോഡില്‍ ഹിജ്‌റതുന്നമീസിന് സമീപമാണ് അപകടം. പരിക്കേറ്റവരെ വാദിദവാസിര്‍ ജനറല്‍ ആശുപത്രിയിലേക്കും റനിയ ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകട ശേഷമുള്ള ചിത്രങ്ങൾ 👇