ദോഹ: ലോകകപ്പ് മത്സരത്തില്‍
പോളണ്ടിനെതിരെ സഊദി രണ്ടു ഗോളിനു പിന്നിൽ. മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ആക്രമണഫുട്ബോളാണ് സഊദി അറേബ്യ കാഴ്ചവെച്ചത്. നിരന്തരം പോളണ്ട് ഗോൾമുഖത്ത് ഇരച്ചുകയറി സമ്മർദ്ദം സൃഷ്ടിക്കാൻ സഊദിക്ക് സാധിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒടുവിൽ പോളണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ നിറഞ്ഞു കളിച്ചിട്ടും സഊദി അറേബ്യക്ക് രണ്ടു ഗോള്‍ തോല്‍വിയായി. മുപ്പത്തൊമ്പതാം മിനിറ്റില്‍ പിയറ്റര്‍ സെലന്‍സ്‌കിയും എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഡിഫന്‍സിലെ വന്‍ അബദ്ധത്തില്‍നിന്ന് റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് ഗോളടിച്ചത്.
മുപ്പത്തൊമ്പതാം മിനിറ്റില്‍ പിയറ്റര്‍ സെലന്‍സ്‌കിയാണ് ഗോളടിച്ചത്.
പോളണ്ടിന്റെ ആദ്യ ശ്രമം ഗോളി മുഹമ്മദ് അല്‍ഉവൈസ് തടുത്തെങ്കിലും റീബൗണ്ടില്‍ പോളണ്ടിന് പിഴച്ചില്ല.
ഇഞ്ചുറി ടൈമില്‍ സഊദി വീഡിയൊ റിവ്യൂവിലൂടെ കിട്ടിയ പെനാല്‍ട്ടി സാലിം അല്‍ദോസരി പാഴാക്കി. ഗോളി വോയ്‌സിയേച് ചെചസ്‌നി വലത്തോട്ട് ചാടി തട്ടിത്തെറിപ്പിക്കുകയായിരുന്നു. റീബൗണ്ട് ഫിറാസ് അല്‍ബരീകാന്‍ തൊടുത്തുവിട്ടെങ്കിലും ഒഴിഞ്ഞവലക്കു മുകളില്‍ ക്രോസ്ബാറിനെ തൊട്ടുരുമ്മി പുറത്തുപോയി. ഈ ലോകകപ്പില്‍ പത്ത് പെനാല്‍ട്ടികളില്‍ മൂന്നാമത്തേതാണ് പാഴാവുന്നത്. അതിലൊന്ന് അമേരിക്കക്കെതിരെ പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടേതായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിക്ക് ഇനി നോക്കൗട്ട് ഉറപ്പാവാന്‍ മെക്‌സിക്കോക്കെതിരെ ജയം വേണം. രണ്ടു കളികളില്‍ പോളണ്ടിന് നാലും സഊദിക്ക് മൂന്നും പോയന്റാണ്. ഒരു കളിയില്‍ മെക്‌സിക്കോക്ക് ഒരു പോയന്റുണ്ട്. അര്‍ജന്റീനയാണ് പോയന്റില്ലാതെ അവസാന സ്ഥാനത്ത്.
പരിക്കേറ്റ ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ഫറജും യാസിര്‍ അല്‍ശഹ്‌റാനിയുമില്ലാതെയാണ് സഊദി ഇറങ്ങിയത്.