ആക്രമണവും പ്രത്യാക്രമണവും; സെർബിയൻ ​പോസ്റ്റിൽ ആക്രമണവുമായി ബ്രസീൽ (0 – 0)

0
2217

ദോഹ: ഫിഫ ലോകകപ്പിൽ ബ്രസീൽ സെർബിയെ മത്സരത്തിന് തുടക്കമായി. ഇരുടീമുകളും ശക്തമേറിയ മുന്നേറ്റത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ​ഗോൾ രഹിതമായാണ് മത്സരം പുരോ​ഗമിക്കുന്നത്. കിക്കോഫ് ലഭിച്ച ബ്രസീൽ നാലാം മിനിട്ടിൽ റഫിൻഹയുടെ നേതൃത്വത്തിൽ വലത് വശത്തുകൂടി സെർബിയൻ ബോക്സിലേക്ക് മുന്നേറിയെങ്കിലും ബോക്സിൽ പ്രവേശിച്ച ഉടൻ ആ ശ്രമം വിഭലമാകുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആക്രമണവും പ്രത്യാക്രമണവുമായി ഇരുവരും കളം നിറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സെർബിയൻ തന്ത്രങ്ങൾക്കുമുന്നിൽ കാനറിക്കൂട്ടം വിയർക്കുന്ന കാഴ്ച ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

പ്രതിഭാധാരാളിത്തം വേണ്ടുവോളുമുള്ള ഒരു ഘനിയാണ് ബ്രസീൽ. എന്തിനും പോന്ന പടയാളികൾക്കൊപ്പം മുൻനിരയിൽ നിന്ന് നയിക്കാൻ “നിർഭാഗ്യത്തിന്റെ കളിത്തോഴൻ neymer da silva santos jr” റും. ഖത്തറിന്റെ രണാങ്കണ ഭൂമിയിൽ പടവെട്ടി ആറാം കിരീടവുമായി സാമ്പ താളത്തിനൊപ്പം അതിമനോഹരമായി ചുവടുവെച്ച് ആ കിരീടമേന്തി ബ്രസീലേക്ക് പോകുന്നത് കാണാൻ കാത്തിരിക്കുന്ന ഒരുപിടി ആരാധകക്കൂട്ടങ്ങൾ അവർക്ക് ചുറ്റിനുമുണ്ട്.

വർണ്ണസുന്ദരമായ കാൽപ്പന്തുകളിയിൽ കാലുകൾ കൊണ്ട് വിസ്മയം തീർത്തവരാണ് സാക്ഷാൽ പെലെയുടെ കാനറിപ്പട. കാലിടറിയ വഴികളിൽ പകുതിവച്ചുപോയ ആറാം കീരിടമെന്ന സ്വപ്നം വീണ്ടെടുക്കാൻ ഒരു കൂട്ടം യുവതലമുറയുമായി അറേബ്യൻ നാട്ടിലേക്ക് വണ്ടികയറുബോൾ അവർക്ക് ആകെ ഒരേ ഒരു ലക്ഷ്യം മാത്രം, ഖത്തർ വേൾഡ് കപ്പ്‌.

പുത്തൻ താരോദയങ്ങൾ കൊണ്ടു സമ്പനമാണ് ബ്രസീൽ ടീം. വിനിയും, റാഫിയും, ആന്റണിയും, ജീസസും, റോഡ്രികൊയും, റീചാഡിസണും ഉൾപ്പെടെ കരുത്തുറ്റ ടീമുമായിട്ടാണ് ബ്രസീലിന്റെ വരവ്. 5 വേൾഡ് കപ്പ്‌, 4 കോൺഫെഡറേഷൻ കപ്പ്‌ ,9 കോപ്പ അമേരിക്ക, 2 ഒളിംപിക്സ് മെഡൽ എന്നിവയാണ് ബ്രസീൽ ടീമിന്റെ മുതൽക്കൂട്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക