കോഴിക്കോട് സ്വദേശി സഊദിയിൽ ന്യുമോണിയ ബാധിച്ചു മരണപ്പെട്ടു

0
2938

ദമാം: മലയാളി യുവാവ് സഊദിയിലെ ദമാമിൽ ന്യുമോണിയ ബാധിച്ചു മരണപ്പെട്ടു. കോഴിക്കോട് പൂനൂർ സ്വദേശി കോളിക്കൽ തോട്ടത്തിൽ ബാസിത് ആണ് കിഴക്കൻ സഊദിയിലെ ദമാമിൽ മരണപ്പെട്ടത്. 26 വയസ് ആയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബുറൈദ മസ്താഫ് സമൂസ കമ്പനിയിൽ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ബാസിത്ത് കഴിഞ്ഞ ദിവസം ദമാമിൽ വെച്ച് രോഗം പിടിപെടുകയായിരുന്നു. ദമാം ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബാസിത് വെെകിട്ടോടെയാണ് മരണപ്പെട്ടത്.

മാതാവ്: റംല, രണ്ടു സഹോദരിമാരുണ്ട്. രോഗ വിവരമറിഞ്ഞ് റിയാദിലുള്ള പിതാവും കമ്പനി അതികൃതരും ദമാമിലെത്തിയിരുന്നു. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക