മദ്യം നിര്‍മ്മിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

0
1356

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം നിര്‍മ്മിച്ച രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് പ്രാദേശികമായി മദ്യം നിര്‍മ്മിച്ച പ്രവാസികളെ പിടികൂടിയത്. 33 കുപ്പി പ്രാദേശികമായി നിര്‍മ്മിച്ച മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്‍ഡിലാണ് ഇയാള്‍ പിടിയിലായത്. 100 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവ് ഓയിലും കഞ്ചാവ് ചെടിയുടെ വിത്തുകളും വിവിധ അളവിലുള്ള ഒന്‍പത് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

കഞ്ചാവ് ചെടികള്‍ക്ക് വളരാനുള്ള ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളോടെയായിരുന്നു താമസ സ്ഥലത്ത് യുവാവിന്റെ കഞ്ചാവ് കൃഷി. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. വില്‍പന നടത്താന്‍ വേണ്ടിയാണ് കഞ്ചാവ് കൃഷി ചെയ്‍തിരുന്നതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.