സഊദി സന്ദർശകർക്ക് ബോർഡർ നമ്പർ വഴി വാഹനം ഓടിക്കാൻ അബ്ഷിറിൽ സംവിധാനം സജ്ജമായി

0
1476

റിയാദ്: സഊദിയിലെത്തുന്ന സന്ദർശകർക്ക് ബോർഡർ നമ്പർ വഴി വാഹനം ഓടിക്കാൻ അബ്ഷിറിൽ സംവിധാനം സജ്ജമായി. വാഹനം ഓടിക്കാൻ പ്രത്യേക അനുമതി കാർ വാടകക്ക് കമ്പനികൾ മുഖേനയാണ് ലഭ്യമാകുക. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ഷർ ബിസിനസ് പ്ലാറ്റ്‌ഫോം വഴിയാണ് ഈ സേവനം ലഭ്യമാകുക. അബഷിറിൽ ആരംഭിച്ച പുതിയ സേവനങ്ങളിൽ ആണിത് ഇടം പിടിച്ചിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയാണ് സഊദി അറേബ്യയിലേക്കുള്ള സന്ദർശകർക്കായി ഡ്രൈവിംഗ് അംഗീകാര സേവനം ആരംഭിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകരെ ബോർഡർ നമ്പറിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിക്കാൻ അധികാരപ്പെടുത്താൻ കാർ വാടകയ്‌ക്ക് നൽകുന്ന കമ്പനികളെ പുതിയ സേവനം അനുവദിക്കും.

പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി നവംബർ 14-ന് അബ്ഷർ പ്ലാറ്റ്‌ഫോമിലൂടെ ആരംഭിച്ച അഞ്ച് സേവനങ്ങളിൽ ഒന്നാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഈ സേവനം ലഭിക്കാനാകുമെന്നത് സന്ദർശകർക്ക് ഏറെ പ്രയോജനപ്പെടും. ഫിഫ ലോകകപ്പ് ഖത്തർ 2022 ൽ പങ്കെടുക്കുമ്പോൾ സഊദിയിലേക്ക് വരുന്ന സന്ദർശകരും വിനോദസഞ്ചാരികൾക്കും സേവനം ഏറെ ഉപകാരമാകും.

സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഡിജിറ്റൽ പരിവർത്തനം, ഇലക്ട്രോണിക് സേവനങ്ങൾ, പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവ ലഭ്യമാക്കുന്നതിനും അവരുടെ ആവശ്യങ്ങൾ എളുപ്പത്തിൽ പ്രോസസ്സ് ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ വിപുലീകരണമായാണ് ശ്രദ്ധേയമായ ഈ സേവനം ആരംഭിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാഹനം ഓടിക്കാൻ സന്ദർശകനെ അധികാരപ്പെടുത്തൽ ഉൾപ്പെടെ അഞ്ചു പുതിയ സേവനങ്ങൾ കൂടി അബ്ഷിറിൽ