ദോഹ: 2022 ലെ ഫിഫ ലോകകപ്പ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉൽഘാടനം ചെയ്തപ്പോൾ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി പങ്കാളികളായി.
സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ,ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്,ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ,മറ്റ് രാഷ്ട്രനേതാക്കൾ,ഉന്നതതല പ്രതിനിധികൾ,നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനാണ് അവതാരകനായി എത്തിയത്. പ്രമുഖ ബി.ടി.എസ് ദക്ഷിണ കൊറിയൻ സൂപ്പർതാരം ജംഗ് കൂക്കും ഖത്തരി ഗായകൻ ഫഹദ് അൽ-കുബൈസിയും അവതരിപ്പിച്ച സംഗീത നൃത്ത പരിപാടി ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
അറബ് പാരമ്പര്യവും സംസ്കാരവും ലോകസംസ്കാരവുമായി വിളക്കിച്ചേർക്കുന്ന തരത്തിലുള്ള ദൃശ്യ, സംഗീതാവിഷ്ക്കാരം അറബ് ലോകത്തിനും പാശ്ചാത്യലോകത്തിനുമിടയിലെ സാംസ്കാരിക ഭിന്നതകളെ സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. അതേസമയം, ഭിന്നശേഷിക്കാരനായ ഖത്തർ യുവാവ് ഗാനിം അൽമുഫ്താഹ് നിലത്തിരിക്കുന്ന മോർഗൻ ഫ്രീമാന് ഖുർആൻ വചനങ്ങൾ ചൊല്ലിക്കേൾപ്പിച്ച ദൃശ്യം, കളിക്കളത്തിലും തങ്ങളുടെ സംസ്കാരവും പാരമ്പര്യ മൂല്യങ്ങളും കൈവിടാൻ തയ്യാറല്ലെന്ന ഖത്തറിന്റെ നിശ്ചയദാർഢ്യമുള്ള പ്രഖ്യാപനം കൂടിയായി. ഒപ്പം, ഭിന്നശേഷിക്കാരായ വലിയൊരു ജനതയോടുള്ള ഐക്യദാർഢ്യവും.
“ഒരു സ്വപ്‌നവും വലുതല്ലെന്ന് ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതോടൊപ്പം, ഒരു ഭിന്നശേഷിക്കും സ്വപ്‌നങ്ങളിൽ നിന്ന് നിങ്ങളെ പിടിച്ചുകെട്ടാനാകില്ലെന്നും കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” കൗഡൽ റിഗ്രഷൻ സിൻഡ്രോം (സിഡിഎസ്) എന്ന അരയ്ക്ക് താഴെ ഴേക്കുള്ള വളർച്ച മുരടിക്കുന്ന അസുഖ ബാധിതനാണ് ഗാനിം അൽമുഫ്താഹ്. കഴിഞ്ഞ ആഗസ്ത് പത്തിന് ഗാനിം അൽ മുഫ്താഹെന്ന 20കാരനായ ഭിന്നശേഷിക്കാരനെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് അംബാസിഡറായി പരിചയപ്പെടുത്തിയപ്പോൾ മുഫ്താഹ് പറഞ്ഞ വാക്കുകളാണിത്.
The richness of Arabs has been proven. Magical realism at #FIFAWorldCup #FIFAWorldCup2022 #QatarWorldCup2022 #Qatar2022 The game like football and playing at The ground of Qatar will be a maniacal pic.twitter.com/LjwGXxvRTg
— Niamat Bashar (@NiamatU44316324) November 20, 2022
https://twitter.com/BolaBolaAja/status/1594342469105516545?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594342469105516545%7Ctwgr%5E31e0525b9cfcaa51edd18631b805f3fac2a6110e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Fghanim-al-muftah-shines-on-stage-of-qatar-football-world-cup-after-suffering-from-caudal-regression-syndrome-199033
FIFA World Cup Ambassador Ghanim Al-Muftah on why an accessible World Cup proves that “no dream is too big” #Qatar2022 🇶🇦 pic.twitter.com/rh8KUtiRU3
— The Supreme Committee for Delivery and Legacy (@RoadtoQatar_en) August 10, 2022
Pembukaan Piala Dunia akan diramaikan dengan ayat-ayat suci Alquran yang dibacakan oleh Ghanim Al-Muftah.
Ghanim Al-Muftah, 20 Tahun merupakan salah satu Duta Piala Dunia 2022 Qatar ini. MasyaAllah❤️😍 pic.twitter.com/r1ijy8j0mH
— FaktaBola (@FaktaSepakbola) November 20, 2022