റിയാദ്: സഊദിയിൽ താമസരേഖ നഷ്ടപ്പെട്ടാൽ പുതിയ തിരിച്ചറിയൽ രേഖ നേടാൻ വ്യക്തികൾക്ക് അബ്ഷർ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബ്‌ഷർ മുഖേനയാണ് നഷ്ടപ്പെട്ട ഐഡന്റിറ്റി കാർഡിനായി അപേക്ഷിക്കേണ്ടത്. നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്‌താൽ, അവരവരുടെ അഡ്രസ്സിലേക്ക് തപാലിൽ പുതിയ നാഷണൽ ഐഡി കാർഡ് ലഭിക്കും. അതിനായി ജവാസാത്ത് ഓഫീസിലേക്കോ മറ്റോ പോകേണ്ടതില്ല. ഓരോരുത്തരും രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ ആഡ്രസിലേക്കാണ് ഐഡി കാർഡ് തപാലിൽ അയക്കുക.
الآن وبكل سهولة .. إصدار بدل فاقد لهويتك يتم من أبشر إلكترونيًاhttps://t.co/Qs5n5PEPGe#لكم_نسابق_الزمن pic.twitter.com/hxduQlkUUB
— أبشر (@Absher) November 20, 2022
“അബ്ഷിർ” പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച്, “എന്റെ സേവനങ്ങൾ” എന്ന ടാബിൽ നിന്ന് “സേവനങ്ങൾ” തിരഞ്ഞെടുക്കണം. തുടർന്ന് “സിവിൽ സ്റ്റാറ്റസ്” എന്നത് തിരഞ്ഞെടുത്ത്, ദേശീയ ഐഡന്റിറ്റി സേവനങ്ങൾ തിരഞ്ഞെടുത്താൽ നഷ്ടപ്പെട്ട ഐഡന്റിറ്റി കാർഡിന് പകരമായി പുതിയതിന് അഭ്യർത്ഥിക്കാം. എന്നാൽ, നഷ്ടപ്പെട്ട ഐഡി കാർഡ് തിരിച്ചെടുക്കുന്നതിനുള്ള നിയമ നിബന്ധകൾ പൂർത്തീകരിക്കേണ്ടതാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക