ജിദ്ദ: ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ‘നിറവ് 22’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം വിവിധ വേദികളിലായി വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ടും നാട്ടിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ആദ്യ സെഷനിൽ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ എം സി സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞു. കെ എം സി സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ജലാൽ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു.
പ്രമുഖ ട്രെയിനറും കൗൺസിലറുമായ ഡോ. അബ്ദുസ്സലാം ഒമർ ‘കുടുംബം പരമ പ്രധാനം’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പല പ്രവാസികളുടെയും ഭാര്യമാരുടെ ‘ഒളിച്ചോട്ടം’ അടക്കം പല കുടുംബ പ്രശനങ്ങൾക്കും പ്രധാന കാരണം ഭാര്യ- ഭർത്താക്കന്മാർ തമ്മിലിലുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ് ആണെന്ന് അദ്ദേഹം പറഞ്ഞു. അതിന് അമിതമായ മൊബൈൽ ഉപോയോഗം ഒരു വലിയ കാരണമാണെന്നും ബെഡ് റൂമിലെങ്കിലും മൊബൈൽ ഉപയോഗം ഒഴിവാക്കി ഇണയോടും മക്കളോടും സംസാരിക്കാൻ വേണ്ടത്ര സമയം കാണണം എന്നും ഡോ. അബ്ദു സലാം ഒമർ പരിപാടിയിൽ പങ്കെടുത്ത കടുംബ സദസ്സിനോട് ഉപദേശിച്ചു. കുടുംബം കൂടെ ഇല്ലാത്തവർ പങ്കാളിക്ക് വേണ്ടിയും മക്കൾക്ക് വേണ്ടിയും മതാപിതാക്കൾക്ക് വേണ്ടിയും കുറച്ച് സമയം ഫോണിൽ സംസാരിക്കാനും അവരെ കേൾക്കാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിക്ക് അഷ്‌റഫ് വി. വി, അബ്ബാസ് വേങ്ങൂർ, സുൽഫീക്കർ ഒതായി എന്നിവർ നേതൃത്വം നൽകി. ഇതേ സമയം വേദി രണ്ടിൽ കുട്ടികൾക്ക് വേണ്ടി വ്യത്യസ്തങ്ങളായ നിരവധി മൽസരങ്ങൾ നടന്നു. ഇല്യാസ് കല്ലിങ്ങൽ, സാബിൽ മമ്പാട് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂഷൻ അംഗങ്ങളുടെ സഹായത്തോടെ നടന്ന മൽസരങ്ങൾ കുട്ടികൾക്ക് ഏറെ ഇഷ്ടപപെട്ടു.
സമാപന സെക്ഷൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. മുഖ്യാതിഥികളായ ടി.വി. ഇബ്രാഹിം എം.എൽ.എ, മലപ്പുറം ജില്ലാ പഞ്ചയാത്ത് അംഗം അഡ്വ. പി വി മനാഫ്, മഞ്ചേരി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ, ജിദ്ദ സെൻട്രൽ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ചടങ്ങിൽ ആശംസ പ്രസംഗം നടത്തി.
രണ്ടാം സെക്ഷനിൽ നടന്ന കൾച്ചറൽ പ്രോഗ്രാം വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു. കവി അരുവി മോങ്ങം കുട്ടികളെ കൂട്ടി അവതരിപ്പിച്ച പെയിന്റിംഗ് ഷോ, കലാഭവൻ നസീബ് അവതരിപ്പിച്ച ഫിഗർ ഷോ, പ്രമുഖ ഗായകൻ അൻസാർ കൊച്ചി, ജിദ്ദയിലെ ഗായകരായ മിർസ ശരീഫ്, മുഹമ്മദ് കുട്ടി അരിമ്പ്ര , ഫർസാന യാസിർ, ഹസീന അഷ്‌റഫ്, ദിയാന ജലാൽ, അലി കുറ്റിപ്പാല, ബഷീർ തിരൂർ, റഹ്മത്ത് അലി തുടങ്ങിയവരുടെ ഗാനങ്ങൾ, വട്ടപ്പാട്ട്, കുട്ടികൾ അവതരിപ്പിച്ച കോൽക്കളി, ഒപ്പനതുടങ്ങിയവ ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ആറ് വയസ്സുള്ള അൽ അനൂദ് ജലാലിന്റ ഡാൻസ് പ്രത്യകം ശ്രദ്ധിക്കപ്പെട്ടു, മറ്റാരു വേദിയിൽ മലപ്പുറം ജില്ല കെ എം സി സി യുടെ വനിതാ വിങ്ങിന്റ്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് വേണ്ടി വിവിധ മൽസരങ്ങളും ഗെയിംസുകളും അരങ്ങേറി. സാബിൽ മമ്പാട് പരിപാടിക്ക് നന്ദി പറഞ്ഞു എക്സിക്യൂഷൻ അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.