ബാഗേജിൽ ആഡംബര വാച്ചുകൾ; ഷാരൂഖ് ഖാനെ വിമാനതാവളത്തിൽ തടഞ്ഞുവെച്ചു

0
4270

മുംബൈ: ആഡംബര വാച്ചുകൾ കൊണ്ടുവന്നതിന് ബോളിവുഡ് സിനിമാ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. പിന്നീട് 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി അടച്ചതിന് പിന്നാലെയാണ് ഷാരൂഖിനെ പോകാൻ അനുവദിച്ചത്.

മണിക്കൂറുകൾ അദ്ദേഹം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചുവെന്നാണ് റിപ്പോർട്ട്.
ഷാർജയിൽ ഒരു പരിപാടിയിൽ പ​ങ്കെടുത്ത മടങ്ങുകയായിരുന്നു ഷാരൂഖ് ഖാൻ. മുംബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലാണ് അദ്ദേഹം പ്രൈവറ്റ് ജെറ്റിൽ വന്നിറങ്ങിയത്.

അദ്ദേഹത്തി​ന്റേയും ഒപ്പമുണ്ടായിരുന്ന ആളുകളുടേയും ബാഗേജിലാണ് ആഡംബര വാച്ചുകൾ കണ്ടെത്തിയത്.

ഏകദേശം 18 ലക്ഷം രൂപ വില വരുന്ന വാച്ചുകളാണ് ഷാരൂഖിന്റെ ഭാഗിലുണ്ടായിരുന്നുതെന്നാണ് സൂചന. ഷാരൂഖിനേയും മാനേജറേയും കസ്റ്റംസ് നടപടികൾ പൂർത്തിയായ ഉടൻ പോകാൻ അനുവദിച്ചു.