സുരക്ഷാ സൈനികന്‍റെ വീഡിയോ പ്രചരിപ്പിച്ചു; സഊദിയില്‍ യുവാവ് അറസ്റ്റില്‍

0
1859

റിയാദ്: സഊദി അറേബ്യയില്‍ സുരക്ഷാ സൈനികന്‍റെ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. സഊദി യുവാവിനെയാണ് ഹായില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയാണ് സുരക്ഷാ സൈനികന്‍റെ വീഡിയോ യുവാവ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിപ്പിച്ച പ്രതി, സുരക്ഷാ സൈനികനെ അസഭ്യം പറഞ്ഞ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായ യുവാവിന്‍റെ പക്കല്‍ നിന്നും ലഹരി ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായില്‍ പൊലീസ് അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക