ഒരു മാസം മുമ്പ് ലീവ് കഴിഞ്ഞെത്തിയ മലയാളി ജിദ്ദയിൽ മരണപ്പെട്ടു

0
2747

ജിദ്ദ: ജിദ്ദയിൽ മലയാളി മരണപ്പെട്ടു. വെളിമുക്ക് പാലക്കൽ സ്വദേശി കാമ്പ്ര ഉസ്മാൻ കോയ ആണ് ജിദ്ദയിൽ മരണപ്പെട്ടത് 45 വയസ്സ് ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യ: നമീറ. 20 വര്‍ഷമായി സഊദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഉസ്മാൻ കോയ നിലവിൽ അൽ ഇംതിയാസ് ഇബ്തിക്കാർ കോൺട്രാക്റ്റിങ് കമ്പനി ജീവനക്കാരനാണ്. നവോദയ അനാകിഷ് യൂണിറ്റ് അംഗമാണ്. നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് എത്തിയിട്ട് ഒരു മാസം ആയിട്ടേ ഉള്ളൂ.

കിംഗ് അബ്ദുള്‍ അസീസ് മഹ്ജര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ട്‌ പോകാനുള്ള നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക