സഊദിയുടെ യുദ്ധവിമാനം തകര്‍ന്നു വീണു

റിയാദ്: സഊദിയുടെ യുദ്ധവിമാനം തകര്‍ന്ന് വീണതായി സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രി 10:52ന് കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ബേസിലാണ് സംഭവം. എഫ്15എസ് വിമാനമാണ് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയം അന്വേഷിക്കും. അതേസമയം അമേരിക്കന്‍ ‘ഗ്ലോബല്‍ ഫയര്‍പവര്‍’ വെബ്‌സൈറ്റ് പ്രകാരം 2022 ല്‍ ലോകത്തെ 142 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ … Continue reading സഊദിയുടെ യുദ്ധവിമാനം തകര്‍ന്നു വീണു