നടുവൊടിഞ്ഞ മെസിയെ മണിക്കൂറുകൾക്കൊടുവിൽ നിവർത്തി ആരാധകർ

0
1575

എടക്കര: നടുവൊടിഞ്ഞ മെസിയെ
മണിക്കൂറുകൾക്കൊടുവിൽ നിവർത്തി ആരാധകർ. മലപ്പുറം ജില്ലയിലെ എടക്കരക്കടുത്ത് മുണ്ടയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഇന്നലെയാണ് പൊട്ടി വീണത്.

65 അടിയോളം വലിപ്പമുള്ള കട്ടൗട്ട് ഇന്നലെ രാവിലെയാണ് മുണ്ടയിലെ റോഡരികിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആരാധകരെ നിരാശരാക്കി ഒടിഞ്ഞു വീണത്. എന്നാൽ ആവേശം ഒട്ടും ചോരാതെ ഇന്ന് പുലർച്ചയോടെ കട്ടൗട്ട് പുനസ്ഥാപിക്കുകയായിരുന്നു.