വ്യായാമം ചെയ്യുകയായിരുന്ന പ്രവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയുടെ അപ്പീൽ തള്ളി

0
2141

കുവൈത്ത് സിറ്റി: വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി നൽകിയ അപ്പീൽ പരമോന്നത കോടതി തള്ളി. കുവൈത്തിലാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാൽവ പ്രദേശത്തെ നടപ്പാതയിൽ വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ പ്രതിയായ യുവാവിന് 15 വർഷത്തെ കഠിന തടവായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് ഇപ്പോള്‍ തള്ളിയത്.

2020 ഏപ്രിൽ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച കുറ്റം ചുമത്തി പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ വിചാരണയ്ക്ക് റഫർ ചെയ്യുകയായിരുന്നു. മറ്റൊരു കേസിൽ 2017ൽ പുറപ്പെടുവിച്ച കോടതി വിധി പ്രകാരം അഞ്ച് വർഷം തടവിന് പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക