സഊദി മലയാളം സമാജം അവർഡുകൾ പ്രഖ്യാപിച്ചു, ജേതാക്കൾക്ക് അര ലക്ഷം രൂപയും പ്രശസ്തിപത്രവും

0
717

ദമാം: സഊദി മലയാളം സമാജത്തിന്റെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രവാസി മുദ്ര, പ്രവാസി പ്രതിഭ അവർഡുകളാണ് പ്രഖ്യാപിച്ചത്. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. ഉരു സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇ എം അഷ്‌റഫിനാണ് പ്രവാസി പ്രതിഭ പുരസ്‌കാരം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്. പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത്  ഇ എം അഷ്‌റഫിനെ പ്രവാസി പ്രതിഭ പുരസ്‌കാരത്തിന് അർഹനാക്കി.

അരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാര ജേതാക്കൾക്ക് നൽകുക. ദമാം ദാറുസ്വിഹ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 17 ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ചെയർമാനായുള്ള ജൂറി കമ്മിററിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക