സഊദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍

0
1966

റിയാദ്: സഊദി അറേബ്യയില്‍ വിവാഹ മോചന നിരക്കില്‍ മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം 168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്ക് അനുസരിച്ച് 2020 ലെ അവസാന കുറച്ച് മാസങ്ങളില്‍ ആകെ 57,595 വിവാഹ മോചന കേസുകളിലാണ് വിധി പറഞ്ഞിട്ടുള്ളതെന്ന് അല്‍ യോം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.  2019 നെ അപേക്ഷിച്ച്   12.7 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ, പ്രത്യേകിച്ച് 2011 മുതല്‍ വിവാഹ മോചന കേസുകളില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതായി സഊദി അഭിഭാഷകന്‍ ദാഖില്‍ അല്‍ ദാഖില്‍ പറഞ്ഞു. 2010 ല്‍ 9,233 കേസുകളാണ് ഉണാടായിരുന്നത്. 2011ല്‍ ഇത് 34,000  ആയി. 2020 ആയപ്പോഴേക്കും 57,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് വിവാഹ മോചന കേസുകളാണ് ഓരോ മണിക്കൂറും സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജീവിത പ്രതിസന്ധികളും കൊവിഡ് മഹാമാരിയുടെ കാലത്ത് ഉള്‍പ്പെടെ ഉണ്ടായ ജീവിത ചെലവിലെ വര്‍ധനവും സൗദിയിലെ വിവാഹ മോചന കേസുകള്‍ക്ക് കാരണമായെന്ന് അല്‍ ദാഖില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സഊദി കുടുംബങ്ങളുടെ വേര്‍പിരിയലിന് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക