ഒരാഴ്ചക്കിടെ അറസ്റ്റിലായത് 34 ‘കുട്ടി ഡ്രൈവര്‍’മാര്‍; 30,000 നിയമലംഘനങ്ങൾ

0
1583

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 34 പേരെയാണ് പിടികൂടിയത്. ഇവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിശോധനയില്‍ ആകെ 30,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ച 64 പേരെ അറസ്റ്റ് ചെയ്തു. 16 വാഹനങ്ങളും 51 മോട്ടോർ സൈക്കിളുകളും ഡിറ്റൻഷൻ ​ഗ്യാരേജിലേക്ക് മാറ്റി. ഒരാഴ്ചക്കിടെ 1556 ചെറിയ വാഹാനാപകടങ്ങളും 255 ​ഗുരുതര അപകടങ്ങളുമാണ് ട്രാഫിക്ക് പട്രോൾ വിഭാ​ഗം കൈകാര്യം ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ താമസ നിയമങ്ങള്‍ക്ക് ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരായിരുന്നു ഇവരെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി വിടുകയുമായിരിക്കും ചെയ്യുന്നത്. നാടുകടത്തപ്പെടുന്നവര്‍ക്ക് പുതിയ വിസയിലും കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല.

ഫ്രൈഡേ മാര്‍ക്കറ്റില്‍വെച്ച് മാന്യമല്ലാതെ പെരുമാറിയതിന് ഒരു നേപ്പാള്‍ സ്വദേശിയെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 11 പ്രവാസികളെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായും കഴിഞ്ഞ ദിവസം കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ പിടികൂടിയത്.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക