ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വീണ് നാൽപതോളം പേർ മരിച്ചു; അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകർന്നത്

0
3457

മോർബി: ഗുജറാത്തിൽ തൂക്കുപാലം
തകർന്ന് വീണ് നാൽപതോളം പേർ മരിച്ചു. മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലമാണ് തകർന്ന് നദിയിൽ വീണത്. അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകർന്നത്.

ഞായറാഴ്ച വൈകിട്ട് 6.30നാണ് സംഭവം. തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ ഇപ്പോഴും നദിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.