അവധിയ്ക്ക് നാട്ടിൽ പോയ സഊദി പ്രവാസി നിര്യാതനായി

0
2512

ദമാം: അവധിയ്ക്ക് നാട്ടിൽ പോയ ദമാം പ്രവാസി നിര്യാതനായി. നവയുഗം സാംസ്‌കാരിക വേദി തുഖ്ബ അസീസിയ ബഗ്ലഫ് യൂനിറ്റ് രക്ഷാധികാരിയായ ജേക്കബ് ജോർജ് (62) ആണ് അസുഖബാധിതനായി നാട്ടിൽ നിര്യാതനായത്.

ചെമ്പോലയിൽ മാലം വീട്ടിൽ പരേതനായ സി.വി ജോർജിന്റെ മകനായ ജേക്കബ് ജോർജ് ദമാം കോബാറിലുള്ള അൽ കവാരി ഗ്രൂപ്പിൽ ദീർഘകാലമായി ജോലി ചെയ്തു വരികയായിരുന്നു.

നവയുഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ കോബാറിലെ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലും അദ്ദേഹം സജീവമായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടർന്ന് കമ്പനിയിൽ നിന്നും ദീർഘകാലത്തെ അവധിയെടുത്ത് നാട്ടിലേയ്ക്ക് പോകുകയായിരുന്നു. 

നാട്ടിൽ വെച്ച് ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നായിരുന്നു മരണം.

ഭാര്യ: അയ്മനം കണ്ടമുണ്ടാരിയിൽ ലളിതമ്മ. മക്കൾ: ജോയൽ (എഷ്യാനെറ്റ്), ഡോണൽ (വിദ്യാർഥി). സംസ്‌കാരം തിങ്കളാഴ്ച 11 മണിക്ക് കോട്ടയം വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും