സഊദിയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് സ്കൂൾ മക്കയിൽ വരുന്നു

0
531

ജിദ്ദ: സഊദിയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് സ്കൂൾ മക്കയിൽ ഉടനെ വരും. ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ഡ്രൈവിംഗ് സ്കൂൾ മക്കയിൽ വരുന്നത്.

2 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പമുള്ള ഡ്രൈവിംഗ് സ്കൂൾ 8 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും.

മക്കയിൽ ഉടനെ വരുന്ന ഏറ്റവും വലിയ ഡ്രൈവിംഗ് സ്കൂളിൽ സാധാരണ വാഹന ഡ്രൈവിംഗ് പരിശീലനത്തിന് പുറമെ പ്രത്യേക പരിശീലനം ആവശ്യമുള്ള ആംബുലൻസ്, അത് പോലെ പോലീസ്, ഫയർ ഫോഴ്സ് എന്നിവയുടെയും വാഹനങ്ങൾ ഓടിക്കാൻ പരിശീലനം നൽകും.

മോട്ടോർ സൈക്കിൾ, ടാക്സി, ബസ്, ചെറിയ വാഹനങ്ങൾ എന്നിവയുടെ ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ ഇവിടെ പ്രത്യേക ട്രാക്കുകൾ ഉണ്ടായിരിക്കും.