ആത്മാർഥ സുഹൃത്തുക്കൾ മരണത്തിലും ഒരുമിച്ച്; അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി പ്രവാസി സമൂഹം

0
2877

ഫുജൈറ: വേർപിരിയാത്ത സുഹൃത്തുക്കളായിരുന്ന മലയാളികൾ മരണത്തിലും ഒന്നിച്ചപ്പോൾ അത് യുഎഇയിലെ പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. മലീഹ റോഡില്‍ ഇന്നല (വ്യാഴം) ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാരത്ത് (45) എന്നിവരാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 25 വർഷമായി പ്രവാസികളായ ഇരുവരും ഒന്നിച്ചു ബിസിനസ് നടത്തുന്ന ആത്മാർഥ സുഹൃത്തുക്കൾ ആയിരുന്നു.

ഉച്ചയ്ക്ക് ഇവർ ഫുജൈറയിൽ നിന്ന് ദുബായിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ 16 വർഷമായി ഫുജൈറയിൽ താമസിക്കുന്ന ഇരുവരും കോസ്‌മെറ്റിക്, ഫാൻസി ജ്വല്ലറി നടത്തുകയും ഒമാനിലും യുഎഇയിലും ബിസിനസ് നടത്തുകയുമായിരുന്നു.

ജാസ്മിനാണ് ജലീലിന്റെ ഭാര്യ. മക്കൾ: മുഹമ്മദ്, ഫാത്തിമ, ജുമാന. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക