കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച് ലഹരി വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. പാര്‍സലില്‍ എത്തിയ ഒരു ജോഡി ഷൂസിനുള്ളില്‍ നിന്നാണ് കുവൈത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ലഹരി ഗുളികകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ഒരു പ്രവാസി അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷൂസിനുള്ളില്‍ പെട്ടെന്ന് ശ്രദ്ധയില്‍പെടാതെ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍. ഇവ കണ്ടെടുത്തതോടെ പാര്‍സല്‍ ഏറ്റുവാങ്ങാന്‍ ആരാണ് എത്തുന്നത് എന്നറിയാന്‍ അധികൃതര്‍ കാത്തിരുന്നു. വൈകുന്നേരത്തോടെ ഒരു പ്രവാസി എത്തി പാര്‍സല്‍ സ്വീകരിച്ചതും ഇയാളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു.
പിടിച്ചെടുത്ത ലഹരി ഗുളികകളും അറസ്റ്റിലായ പ്രവാസിയെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അറസ്റ്റിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക