റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരണപെട്ടു

0
1973

റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരണപെട്ടു. റിയാദ് അൽ ഇമാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ കാസർകോഡ് നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം മൗലാകില്ലാത്ത് വീട്ടിൽ മുഹമ്മദ്‌ കുഞ്ഞി (57) യാണ് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: സുബൈദ. മക്കൾ: ഷഹദിയ, ഷംന, ഷാമില. പരേതരായ ഫരീദ്കുഞ്ഞി, കദീജ എന്നിവരാണ് മാതാപിതാക്കൾ.

നടപടികൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ മറവ് ചെയ്യും. ബന്ധു ഹാരിസിനെ സഹായിക്കാൻ കാസർക്കോഡ് ജില്ലാ കെഎംസിസി നേതാക്കളായ അഷ്‌റഫ്‌ ടി എ ബി ഫസലു റഹ്‌മാൻ പടന്ന, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.