വധശിക്ഷ ഒഴിവാകാൻ വേണ്ടത് 33 കോടി, 16 വർഷമായി സഊദി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് കൈകോർത്ത് മലയാളി പ്രവാസികൾ

റിയാദ്: വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിന്റെ മോചനത്തിനായി കൈകോർത്ത് പ്രവാസി മലയാളികൾ. ഇദ്ദേഹത്തിന്റെ മോചനത്തിനായി വൻതുക ദിയ നൽകി മോചിപ്പിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങാനാണ് മലയാളികളുടെ തീരുമാനം. കഴിഞ്ഞ ദിവസം റിയാദിൽ ചേർന്ന മലയാളി സമൂഹമാണ് ഈ തീരുമാനം കൈകൊണ്ടത്. സഊദി യുവാവ് കൈയബദ്ധത്തിൽ മരണപ്പെട്ട കേസിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള കാര്യങ്ങൾക്കായാണ് മലയാളികൾ റിയാദിൽ ഒരുമിച്ചത്. സഊദി കുടുംബം … Continue reading വധശിക്ഷ ഒഴിവാകാൻ വേണ്ടത് 33 കോടി, 16 വർഷമായി സഊദി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് കൈകോർത്ത് മലയാളി പ്രവാസികൾ