വിദ്യാർത്ഥികൾ തമ്മിൽ അടിപിടി ഒരാൾക്ക് പരുക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

0
2818

ജിസാൻ: വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. ജസാനിലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.

ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിൽ ക്ലാസ് മുറിയിലാണ് സംഭവം നടന്നത് മറ്റൊരു വിദ്യാർത്ഥി പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിദ്യാർഥികൾ തമ്മിലുള്ള വാക്കേറ്റം അടിപിടിയിൽ ഒരാളുടെ പരുക്കിൽ കലാശിച്ചു. വിദ്യാർഥിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആൺകുട്ടികൾക്കായുള്ള പബ്ലിക് സെക്കൻഡറി സ്കൂളിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടായെന്നും അതിൽ ഒരാൾക്ക് പരിക്കേറ്റതായും ജസാൻ വിദ്യാഭ്യാസ വകുപ്പ് വക്താവ് അൽ-അത്തസ് സ്ഥിരീകരിച്ചു.

സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ ജിസാൻ മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഉടൻ ഉത്തരവിട്ടു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ദിക്കണമെന്ന് ഡയറക്ടർ ജനറൽ ഊന്നിപ്പറഞ്ഞു.

സംഭവം നടന്നയുടനെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചതായും ആവശ്യമായ വൈദ്യസഹായം നൽകിയതായും അൽ അത്താസ് പറഞ്ഞു.

ആവശ്യമായ വൈദ്യപരിശോധനകൾക്ക് ശേഷം അന്നുതന്നെ വിദ്യാർത്ഥി ആശുപത്രി വിട്ടു. ഈ സംഭവവികാസങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പ് പിന്തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.