നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മരിച്ചു

0
1176

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ശനിയാഴ്ച അല്‍ മുത്‍ലഅ ഏരിയയിലാരുന്നു സംഭവം. ഇയാൾ ഏത് രാജ്യക്കാരൻ ആണെന്ന് വ്യക്തമല്ല.

അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി.