ഒമാനിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

0
658

മസ്ക്കത്ത്‌: ഒമാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം തിരൂർ സ്വദേശി സാബിത് ( 35 ) ആണ് മരിച്ചത്.

ഒമാനിലെ ഇബ്രിയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം . മൃതദേഹം ഇബി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാനിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന സാബിതിന്റെ കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത് . ഭാര്യ: മുബീന. പിതാവ്: കമ്മ്യുപ്പ കിഴക്കം കുന്നത്ത്. മാതാവ്: ഫാത്തിമ മല്ലക്കടവത്ത്.