ദേശീയ ദിനാഘോഷം: വിസ്മയമായി വ്യോമസേനയുടെ ആകാശപ്രകടനങ്ങള്‍, വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീഡിയോകൾ കാണാം

0
3657

റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യ വ്യാപകമായി നടന്നത് വിസ്മയിപ്പിക്കുന്ന വ്യോമാഭ്യാസന പ്രകടനങ്ങൾ. തലസ്ഥാന നഗരിയായ റിയാദ് അടക്കം വിവിധ നഗരികളുടെ മുകളിലൂടെ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും നടത്തിയ പ്രകടനം വിസ്മയമായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യം ഇതുവരെ ദർശിച്ചിട്ടില്ലാത്ത എയർ, മറൈൻ ഷോകളാണ് സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയുടെ വിവിധ നഗരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 17 ന് ആരംഭിച്ച എയർ ഷോ 26 ആം തിയ്യതി വരെ രാജ്യത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നടക്കും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എയർ ഷോയിൽ സഊദി യുദ്ധവിമാനങ്ങളും സൈനിക, സിവിൽ വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്.

ചെറുതും വലുതുമായ വിമാനങ്ങളും ഹെലികോപ്റ്ററുകളും നഗരത്തിന് മുകളില്‍ വട്ടമിട്ട് പറന്നതോടൊപ്പം സഊദിയുടെ ഏക ദൈവ വാക്യം രേഖപ്പെടുത്തിയ കൂറ്റൻ പതാകകളും ഉയർത്തി വ്യോമ സേന വിമാനങ്ങൾ പറന്നത് ഏവർക്കും വിസ്മയകരമായി.

വർണ്ണ വൈവിദ്യങ്ങളോടെ പൊടി പടർത്തിയും കണ്ണഞ്ചിപ്പിക്കും പ്രകടനങ്ങൾ കാണാനായി സ്വദേശികളും വിദേശികളും അടക്കം ആയിരകണക്കിന് ആളുകളാണ് വിവിധ കേന്ദ്രങ്ങളിൽ തടിച്ചു കൂടിയത്.

വീഡിയോകൾ കാണാം 👇