അബുദാബി: ഐഫോൺ–14 വാങ്ങാനായി ദുബായിലെത്തിയ തൃശൂർ സ്വദേശി ധീരജ് പള്ളിയിൽ രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായി. 1.29 ലക്ഷം രൂപ (5941 ദിർഹം) വിലയുള്ള ഐഫോൺ വാങ്ങാൻ വിമാന ടിക്കറ്റിനും വീസയ്ക്കുമായി ചെലവാക്കിയത് 40,000 രൂപ (1842 ദിർഹം).
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ ഇറങ്ങുന്നതിനു മുൻപ് ഐഫോൺ14ന്റെ ഉടമയാകുകയായിരുന്നു ലക്ഷ്യമെന്ന് ബിസിനസുകാരനും ഫൊട്ടോഗ്രഫറുമായ ധീരജ് പറഞ്ഞു.
ദുബായിലെ മിർദിഫ് സെന്ററിൽ 16നു രാവിലെ ഏഴിനെത്തി ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കുകയായിരുന്നു. 2017ലാണ് ആദ്യമായി ഫോൺ വാങ്ങാനെത്തിയത്. 2019, 2021ലും ആ യാത്ര തുടർന്നു. കൊവിഡ് നിയന്ത്രണങ്ങൾക്കു നടുവിലും ഇതിനു മുടക്കം വരുത്തിയില്ല.
പുതുതായി ഇറക്കുന്ന ഫോണിലെ പരിഷ്ക്കാരങ്ങളാണു 28കാരനെ ആകർഷിക്കുന്നത്. മുൻകാലങ്ങളിൽ വിദേശത്ത് ഇറങ്ങി 2 ആഴ്ചയ്ക്കുശേഷമാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത് എന്നതും യുഎഇയിലെത്തി ഫോൺ വാങ്ങാൻ കാരണമായി.