നുഴഞ്ഞുകയറ്റക്കാരെ സഹായിച്ചതിന് സഊദിയിൽ ഒരാൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ

0
590

റിയാദ്: നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തേക്ക് കടത്തിയത്തിന് അറബ് പൗരന് അഞ്ച് വർഷം തടവ് ശിക്ഷ നൽകിയതായി സഊദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം പ്രോസിക്യൂഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ അറബ് പൗരൻ അയൽരാജ്യത്ത് നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിൽ പങ്കുള്ളതായി കണ്ടെത്തി.

ആ രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ കൊണ്ടുപോകുന്നതിനായി
15000 റിയാൽ വാങ്ങുകയും ചെയ്തു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ ഉറവിടം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.