റിയാദ്: ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഏറ്റവും കൂടുതലായി ശക്തി പ്രാപിക്കുന്ന മൊബൈൽ ബാങ്കിങ് ഇടപാടുകൾ സഊദി അറേബ്യയിലും വരുന്നു. ഇന്ത്യയിലെ യു പി ഐ (യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ്), റൂപേ സഊദിയിലും കൊണ്ട് വരാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേന്ദ്ര വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് പിയൂഷ് ഗോയലിന്റെ സഊദി സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയായി. സഊദിയിലും ഇന്ത്യൻ മൊബൈൽ ബാങ്കിങ് സംവിധാനം ഉടൻ യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്.
Strengthening India-Saudi ties🇮🇳🤝🇸🇦
Had a fruitful meeting with H.E. @malkassabi, Minister of Commerce, KSA.
Discussed ways to attract greater investment & further diversify bilateral trade to boost economic ties between India & Saudi Arabia. pic.twitter.com/7sxX3vi0jm
— Piyush Goyal (@PiyushGoyal) September 18, 2022
മുൻഗണനാ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചിട്ടുണ്ട്. സഊദി അറേബ്യയിൽ UPI, റുപേ കാർഡ് എന്നിവയുടെ പ്രവർത്തനത്തിലൂടെ ഡിജിറ്റൽ ഫിൻടെക് മേഖലയിലെ സഹകരണം, വെസ്റ്റ് കോസ്റ്റ് റിഫൈനറി, എൽഎൻജി ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം, ഇന്ത്യയിലെ തന്ത്രപ്രധാനമായ പെട്രോളിയം സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയുൾപ്പെടെയുള്ള സംയുക്ത പദ്ധതികളിൽ തുടർച്ചയായ സഹകരണം പുനഃസ്ഥാപിക്കൽ എന്നിവയാണ് മുൻഗണനാ മേഖലകളിൽ ഉൾപ്പെടുന്നതെന്ന് റിയാദിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.