വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 500,000 റിയാൽ വരെ പിഴയും

0
1107

റിയാദ്: ക്യാമറ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 500,000 റിയാൽ വരെ
പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കൂടാതെ ഉപകരണങ്ങൾ കണ്ട് കെട്ടുകയും ചെയ്യും.

ഇവ നിയമവും നിയന്ത്രണവും പരിരക്ഷിക്കുന്ന അവകാശങ്ങളിൽ പെട്ടതാണെന്ന് പ്രൊസിക്യൂഷൻ അറിയിച്ചു . ക്യാമറയോ സമാനമായ മറ്റൊ ഘടിപ്പിച്ച മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യതയെന്ന പവിത്രതയെ ലംഘിച്ചാൽ ഇൻഫർമേഷൻ ക്രൈം കുറ്റവാളിയായാണ് പരിഗണിക്കുക