വാഹനാപകടം; സംഭവ സ്ഥലത്ത് നിന്ന് ‘മുങ്ങിയാല്‍’ പിടി വീഴും, ലക്ഷങ്ങള്‍ പിഴ: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

0
1967

അബുദാബി: യുഎഇയില്‍ വാഹനാപകടങ്ങള്‍ ഉണ്ടായ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. വാഹനാപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്ക് കുറഞ്ഞത് 20,000 ദിര്‍ഹമാണ് (നാലു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തരത്തില്‍ സ്ഥലത്ത് നിന്ന് മുങ്ങുന്നവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. വാഹനാപകടത്തിന് കാരണമാകുകയും ആര്‍ക്കെങ്കിലും പരിക്കേറ്റ ശേഷം സംഭവസ്ഥലത്ത് നിന്ന് മനഃപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ കുറഞ്ഞത് 20,000 ദിര്‍ഹം പിഴയോ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തമാക്കി.

ട്രാഫിക് നിയമം സംബന്ധിച്ച 1995ലെ ഫെഡറല്‍ നിയമം നമ്പര്‍ 21ലെ ആര്‍ട്ടിക്കിള്‍ 49, ക്ലോസ് 5ല്‍ പിഴ ശിക്ഷ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമത്തിലെ മറ്റ് ആര്‍ട്ടിക്കിളുകള്‍ പ്രകാരം, ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനാപകടത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്കും പിഴ ചുമത്തും.

ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ബന്ധപ്പെട്ട ട്രാഫിക് അധികൃതരുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനായി സംഭവസ്ഥലത്ത് ഉണ്ടാകണം.